SEARCH


Daivathar Theyyam (ദൈവത്താർ തെയ്യം)

Daivathar Theyyam (ദൈവത്താർ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ശ്രീരാമ സങ്കല്പ്പeത്തിലുള്ള ദൈവമാണ് തലശ്ശേരിയിലെ അണ്ടലൂര്‍ കാവില്‍ ആരാധിക്കുന്ന അണ്ടലൂര്‍ ദൈവത്താര്‍ തെയ്യം. സ്വർണ്ണം കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങൾ ആണു ഈ കോലം അണിയുക. രാവണ വധത്തിനു ശേഷം രാമന്‍ സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കല്പ്പാത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താര്‍. ശ്രീരാമന്‍, ഹനുമാന്‍ എന്നിവരുടെ സാന്നിധ്യം മേലേക്കാവിലും രാവണ സങ്കല്പവും ലങ്കാസങ്കല്പ്പ വും താഴെക്കാവിലും വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ വേഷത്തില്‍ ബപ്പിരിയന്‍, ലക്ഷ്മണ രൂപത്തില്‍ അങ്കക്കാരന്‍ എന്നീ തെയ്യങ്ങള്‍ ഈ തെയ്യത്തൊടൊപ്പം കെട്ടിയാടിക്കും. മാവിലായി, കാപ്പാട്, അണ്ടലൂര്‍, പടുവിലായി എന്നിവിടങ്ങള്‍ ആണ് പ്രധാന ദൈവത്താര്‍ കാവുകള്‍. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. അതില്‍ തന്നെ പെരുവണ്ണാനാണ് ഈ തെയ്യം കെട്ടുക. ഇവ കൂടാതെ കൂടാളി ദൈവത്താര്‍ കാവും പ്രസിദ്ധമാണ്. ദൈവത്താര്ക്ക് ഭക്തന്മാര്‍ അര്പ്പിവക്കുന്ന പ്രധാന വഴിപാടാണ് വില്ലാട്ടം. തനിക്ക് കാഴ്ച വെക്കുന്ന വില്ലു സ്വീകരിച്ചു കളിയാടുകയും പിന്നീടത്‌ കൈക്കൊളന്മാകര്ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് വില്ലാട്ടം. ദൈവത്താറീശ്വരന്‍ തെയ്യം ഒറ്റ വാക്ക് പോലും ഉരിയാടാത്ത ഒരു തെയ്യമാണ്‌. അണ്ടലൂര്‍ കാവിലെ ഈ ദേവന് പഴക്കുലകള്‍ ആണ് ധാരാളമായി കാഴ്ച വെക്കാറുള്ളത്.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848